ക്ഷീരസംഗമം 16,17 തീയതികളിൽ

Monday 09 January 2023 12:13 AM IST

പന്തളം : മാവര ക്ഷീരസംഘത്തിന്റെ അഭിമുഖ്യത്തിൽ ജില്ലാ ക്ഷീരസംഗമം 16, 17 തീയതികളിൽ പന്തളത്ത് നടക്കും. കിഡ്സ് ക്ലാസ്, കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, അവാർഡ് ദാനം, പൊതുസമ്മേളനം എന്നിവ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യ്തു. പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖാ അനിൽ മുഖ്യ പ്രഭാഷണം നടത്തി. മുണ്ടപ്പള്ളി തോമസ് ,രാജേഷ് കുമാർ, ബെന്നി മാത്യു, ബെറ്റി ,ജോഷ്വ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൺവീനറായി പ്രൊഫ.കെ.കൃഷ്ണപിള്ള എന്നിവർ ഉൾപ്പെടുന്ന സ്വാഗതസംഘം രൂപീകരിച്ചു.