മകരവിളക്കിന് അവധി നൽകണം: വി.എച്ച്.പി

Monday 09 January 2023 12:21 AM IST

കൊച്ചി: ശബരിമല മകരവിളക്ക് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരനും സർക്കാരിനോട് ആവശ്യപ്പെട്ടു. പൊങ്കൽ ദിവസം തമിഴ്‌നാട്ടിലും മറ്റും പൊതു അവധിയാണ്. ഈ മാതൃക കേരളവും പിന്തുടരണം. മകരവിളക്ക് ദിനത്തിൽ ഹൈന്ദവ ഭവനങ്ങളിൽ പ്രതീകാത്മകമായി മകരവിളക്ക് തെളിക്കുമെന്നും നേതാക്കൾ പറഞ്ഞു.