ഭാവഗായകൻ ജയചന്ദ്രന് നിയമസഭയുടെ ആദരം

Monday 09 January 2023 12:24 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനെ കേരള നിയമസഭ ആദരിക്കും. മലയാള ചലച്ചിത്ര പിന്നണിഗാന ശാഖയ്ക്ക് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ആദരം. ഇന്ന് വൈകിട്ട് 7ന് മധുചന്ദ്രിക എന്ന പേരിൽ ജയചന്ദ്രന് ആദരമർപ്പിച്ചുള്ള സംഗീതനിശ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻതമ്പി ഹാളിൽ നടക്കും. ഗായകരായ കല്ലറ ഗോപൻ, രാജലക്ഷ്മി, ചിത്ര അരുൺ, നിഷാദ് എന്നിവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.