ശബരിമല തീർത്ഥാടകൻ മുങ്ങിമരിച്ചു,​ ഒരാളെ കാണാതായി

Monday 09 January 2023 12:15 AM IST

അഭിലാഷ്

കോട്ടയം : എരുമേലി കാളകെട്ടി അഴുതനദിയിൽ കുളിക്കാനിറങ്ങിയ തീർത്ഥാടകൻ മുങ്ങിമരിച്ചു. തിരുവനന്തപുരം ചെങ്കൽചൂള രാജാജി നഗർ സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ കണ്ണനെന്നയാളെ കാണാതായി. ഇന്നലെ രാതി എട്ടോടെയായിരുന്നു സംഭവം. നാലു കുട്ടികളും അഞ്ച് മുതിർന്നവരുമടക്കം ഒൻപതംഗ സംഘമാണ് ശബരിമല തീർത്ഥാടനത്തിനായി എത്തിയത്. അഭിലാഷും കണ്ണനും കുളിക്കാനായി അഴുതക്കടവിൽ ഇറങ്ങുകയായിരുന്നു. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്നവർ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിലാഷ് വെള്ളത്തിൽകിടക്കുന്നതായി കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയവർ അഭിലാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കണ്ണനായി എരുമേലി പൊലീസും ഫയർഫോഴ്‌സും, നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.