ജി.എസ്.ടി വകുപ്പിൽ ഇനി ക്ലാർക്ക് തസ്തികയില്ല
Monday 09 January 2023 11:29 PM IST
തിരുവനന്തപുരം: ജി.എസ്.ടി വകുപ്പിൽ മന്ത്രിസഭായോഗം മൂന്നുമാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച സമ്പൂർണ പുനഃസംഘടനയ്‌ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ലാർക്ക് എന്ന തസ്തിക വകുപ്പിൽ ഇല്ലാതായി. ടാക്‌സ്‌പേയർ ക്ലാർക്കുമാർ സീനിയർ ടാക്‌സ് അസിസ്റ്റന്റായി മാറും. ഇന്റലിജൻസ് വിഭാഗത്തിലെ ക്ലാർക്കുമാർ സീനിയർ ഇന്റലിജൻസ് അസിസ്റ്റന്റും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലുള്ളവർ സീനിയർ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റുമാകും. ഓഡിറ്റ് വിഭാഗത്തിലേത് സീനിയർ ഓഡിറ്റ് അസിസ്റ്റന്റും അപ്പീൽ വിഭാഗത്തിലേത് സീനിയർ അപ്പീൽ അസിസ്റ്റന്റുമായി പുനർനാമകരണം ചെയ്യപ്പെടും.