മന്ത്രി ചിഞ്ചുറാണിയുടെ പൊതുപരിപാടികൾ റദ്ദാക്കി

Monday 09 January 2023 12:00 AM IST

തിരുവനന്തപുരം: മന്ത്രി ജെ.ചിഞ്ചുറാണിയുടെ ഒരാഴ്‌ചത്തെ പൊതു, ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി ഇറങ്ങുമ്പോൾ വീടിന്റെ പടിയിൽ തെന്നി കാലിന് പരിക്കേറ്റിരുന്നു. ഇത് കാര്യമാക്കാതെ പരിപാടിയിൽ പങ്കെടുത്തെങ്കിലും വൈകിട്ടോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്നുള്ള പരിശോധനയിലാണ് ഡോക്‌ടർമാർ ഒരാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ചത്. കൊല്ലത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.