പാച്ചല്ലൂർ സുകുമാരൻ അനുസ്മരണം ഉദ്ഘാടനം വി.മുരളീധരൻ

Monday 09 January 2023 12:38 AM IST

തിരുവനന്തപുരം: വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 14ന് രാവിലെ 10.30ന് പ്രസ് ക്ലബിൽ നടക്കുന്ന പാച്ചല്ലൂർ സുകുമാരൻ അനുസ്മരണ സമ്മേളനം കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. പാച്ചല്ലൂർ സുകുമാരൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരങ്ങൾ മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ സമ്മാനിക്കും. ഡോ.എം.ആർ.തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തും.'കുറുമ്പൻ ദൈവത്താൻ'പുസ്തകം രചിച്ച കെ.കെ.കൃഷ്ണനെയും പരസഹായം കൂട്ടായ്മയുടെ പ്രവർത്തകരായ അനൂപ് ദാമോദരനെയും ശ്രീനാഥിനെയും ആദരിക്കും.ജയകൃഷ്ണൻ ജി,അജിത് പാവംകോട്,രാഹുലൻ, എം.എസ്.വിലാസൻ,ഗീത് മൽഹാർ,സുനിൽ പാച്ചല്ലൂർ എന്നിവർ പങ്കെടുക്കും.രാവിലെ 9.30ന് നടക്കുന്ന കവിയരങ്ങിൽ കുടവനാട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.കെ.പി.ഗോപാലകൃഷ്ണൻ, കീഴാറൂർ സുകു, മടവൂർ രാധാകൃഷ്ണൻ,പ്രൊഫ.ടി.ഗിരിജ,പ്രജിത്ത് കുടവൂർ,ശ്യാമ മണിലാൽ,മേനംകുളം ശിവപ്രസാദ് എന്നിവർ കവിതകൾ ചൊല്ലും.