ബോധവത്ക്കരണ ക്ലാസ് നടത്തി

Monday 09 January 2023 12:42 AM IST
ഗ്രാമിക മുടവന്തേരിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾ അറിയുവാൻ എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം തൂ ണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: ഗ്രാമിക മുടവന്തേരിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾ അറിയുവാൻ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. വർണന പത്മനാഭൻ വിഷയം അവതരിപ്പിച്ചു. കേരളോത്സവം കമ്പവലിയിൽ വിജയികളായ ഗ്രാമികയുടെ വനിതാ ടീമിനെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു.

കാട്ടിൽ രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ഡാനിയ ഉദ്ഘാടനം ചെയ്തു. കെ.അശോകൻ, ടി.കെ മനോഹരൻ എന്നിവർ ആശംസകളർപ്പിച്ചു. സി. മനോജൻ സ്വാഗതവും സി പി സുനിൽ കുമാർ നന്ദിയും പറഞ്ഞു.