കടലുണ്ടി പഞ്ചായത്തിൽ തൊഴിൽ സഭ ചേർന്നു
Monday 09 January 2023 12:47 AM IST
കോഴിക്കോട്: കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ 13,14,15,16 വാർഡുകളിലെ വാർഡ് തല തൊഴിൽ സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. സംരംഭ തത്പ്പരർ, തൊഴിലാന്വേഷകർ, തൊഴിൽ നൈപുണ്യം ആവശ്യമുള്ളവർ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സഭയിൽ ചർച്ച നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ശിവദാസൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ നിശ പനയമഠത്തിൽ സ്വാഗതം പറഞ്ഞു. സംരംഭകനായ കൃഷ്ണൻ കാക്കാത്തിരുത്തി തന്റെ വിജയ രഹസ്യം സദസുമായി പങ്കിട്ടു. വാർഡ് മെമ്പർമാരായ ടി.സുഷമ, വിമ്മി എറുകാട്ടിൽ, സി.ഡി.എസ് ചെയർപേഴ്സൺ പ്രവീണ, വെറ്റിനറി ഡോക്ടർ ആനന്ദ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരിത,വ്യവസായ ഇന്റെൺ അക്ഷയ് അരവിന്ദ്, കമ്മ്യൂണിറ്റി റിസോർസ് പേഴ്സൺ അപർണ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.