ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
Monday 09 January 2023 12:50 AM IST
വടകര: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർവീസുകളിലേക്ക് വടകര മുനിസിപ്പൽ പരിധിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകന്മാരിൽ നിന്നും 100 സർക്കാർ ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പി.എസ്.സി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. വടകര മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് യൂനുസ് ആവിക്കൽ അദ്ധ്യക്ഷനായ ചടങ്ങ് മുസ്ലിംലീഗ് വടകര മുനിസിപ്പൽ ജനറൽ സെക്രട്ടറി എം പി അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വടകര കോസ്റ്റൽ എ.എസ്.ഐ റഖീബ് ക്ലാസിന് നേതൃത്വം കൊടുത്തു. യു. അജ്നാസ് , ഇമ്രാൻ ജമീല നസീർ ടി കെ , താഹ പാക്കയിൽ, ആർ സിറാജ്, ജാസിം പണികോട്ടി എന്നിവർ പ്രസംഗിച്ചു. യൂനുസ് സ്വാഗതവും സഹൽ ഇ.എം നന്ദിയും പറഞ്ഞു