ഒരു വർഷത്തിനകം ഒരു ലക്ഷം സംരംഭം: സംസ്ഥാന സംരംഭക വർഷം പദ്ധതിക്ക് ദേശീയാംഗീകാരം
തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ച സംസ്ഥാന വ്യവസായ വകുപ്പിന്റെ 'സംരംഭക വർഷം' പദ്ധതിക്ക് ദേശീയാംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ രാജ്യത്തെ മികച്ച പ്രാക്ടീസായി കേന്ദ്ര സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചു.
ത്രസ്റ്റ് ഓൺ എം .എസ്. എം. ഇ എന്ന വിഷയത്തിൽ കേരളം കൂടാതെ യു .പി യുടെ വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്ട് പദ്ധതിയാണ് പരാമർശിക്കപ്പെട്ടത്. മൂന്നു ദിവസമായി നടന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്, അഡി. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പു സെക്രട്ടറി സുമൻ ബില്ല, ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടങ്ങിയ പദ്ധതി നവംബറിൽ ലക്ഷ്യം പൂർത്തീകരിച്ചു.പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടമെന്നത് ദേശീയ വിലയിരുത്തലിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ലക്ഷ്യം പൂർത്തിയാക്കിയ ദിവസത്തെ കണക്കനുസരിച്ച് 1,01,353 സംരംഭങ്ങൾ ആരംഭിച്ചു. പദ്ധതിയിലൂടെ കേരളത്തിൽ 6282 കോടിയുടെ നിക്ഷേപമുണ്ടായി. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു.
മലപ്പുറം, എറണാകുളം ജില്ലകളിൽ 20,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 15,000 . കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് 10,000 ൽ കുറവ് .
തൊഴിൽ,സംരംഭം,
നിക്ഷേപം (കോടി)
#കൃഷി -ഭക്ഷ്യ സംസ്‌കരണം-40, 622-16,129- 963.68
.#ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ - 22,312 -10, 743 - 474
#ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ) - 7454 , 4014 , 241 കോടി.
# സർവ്വീസ് - 16,156, 7048 , 428 കോടി
#വ്യാപാരം- 54108, 29428 , 1652 കോടി
#7261.54 കോടി
ആകെ നിക്ഷേപം
#1,18,509
സംരംഭങ്ങൾ
#2,56,140
തൊഴിൽ
സമാനതകളില്ലാത്ത നേട്ടം:
മന്ത്രി പി.രാജീവ്
സംരംഭങ്ങളുടെയും നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയുമെല്ലാം കാര്യത്തിൽ സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത്. ഒരു വർഷം കൊണ്ട് നേടാനുദ്ദ്യേശിച്ചത് 8 മാസം കൊണ്ട് നേടി. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി റെക്കോഡുകൾ നിരവധിയുണ്ട്. ദേശീയാംഗീകാരം ഇത്തരം പ്രത്യേകതകൾക്കാണ്.