ഭാരത് ജോഡോ യാത്രാ സന്ദേശമുയർത്തി രാഹുൽഗാന്ധി എം.പിയുടെ കലണ്ടർ
കോഴിക്കോട്: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ഭാരത് ജോഡോ യാത്രാ സന്ദേശം ഉയർത്തുന്ന, രാഹുൽ ഗാന്ധി എം.പിയുടെ ഈ വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ എഴുത്തുകാരൻ യു.കെ.കുമാരന് നൽകി പ്രകാശനം നിർവഹിച്ചു. രാജ്യത്തെ ഒന്നിപ്പിക്കുക,വിലക്കയറ്റം, തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന സാമൂഹിക പ്രശ്നങ്ങൾ ജനാധിപത്യത്തെ തകർക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണ് 2023 ലെ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ പ്രധാന വ്യക്തികളെ പരിചയപ്പെടുത്തിയിട്ടുള്ള കലണ്ടറും വയനാട് പാർലമെന്റ് മണ്ഡലത്തിലെ തനതുവിളകളെ പരിചയപ്പെടുത്തി നമ്മുടെ നാട് നമ്മുടെ വിള എന്ന കലണ്ടറും ദേശീയ ശ്രദ്ധ ആകർഷിച്ചവയായിരുന്നു. ചടങ്ങിൽ ഡി.സി . .ജനറൽ സെക്രട്ടറി പി .എം .അബ്ദുറഹിമാൻ, അഡ്വ .എം.രാജൻ , വെള്ളയിൽ ബ്ലോക്ക് പ്രസിഡന്റ് സലിം , സുകുമാരൻ എന്നിവർ പങ്കെടുത്തു .