ഫാർമകോവിജിലൻസ് ഏകദിന സെമിനാർ
Monday 09 January 2023 12:52 AM IST
കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃത ആയുർവേദ കോളേജിൽ “അമൃത സുരക്ഷാ-2023, ഫാർമകോ വിജിലൻസ്” ഏകദിന സെമിനാർ സംഘടിപ്പിച്ചു. അമൃത സ്കൂൾ ഒഫ് ആയുർവേദ ഡീൻ, സ്വാമി ശങ്കരാമൃതാനന്ദ പുരി ,ഡോ.രമേശ്, ഡോ.പി. രാം മനോഹർ, ഡോ.പ്രജീഷ് നാഥ് , ഡോ.ദേവിശ്രീ ദാമോദരൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ഡോ. രഘു രാം ഭട്ട് മുഖ്യാതിഥിയായി. ചടങ്ങിൽ ഡോ. രബിനാരായൻ ആചാര്യ, ഡോ.ഗാലിബ്, ഡോ. സുലൈമാൻ, ഡോ. രാജ്മോഹൻ വി. ഡോ. കെ. ഉണ്ണികൃഷ്ണപിള്ള എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി സെമിനാർ സംബന്ധ വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരങ്ങളും നടത്തി. സെമിനാറിനോടനുബന്ധിച്ച് ചാക്യാർകൂത്ത് കുലപതി ഡോ.ഇടനാട് രാജൻ നമ്പ്യാർ ചാക്യാർകൂത്ത് അവതരിപ്പിച്ചു.