ആതിര മഹോത്സവം സംഘടിപ്പിച്ചു
Monday 09 January 2023 12:56 AM IST
തിരൂർ: തിരൂർ താലൂക്ക് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച ആതിര മഹോത്സവം താലൂക്ക് യൂണിയന്റെ പ്രസിഡന്റ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ കൺവീനർ വിമല കുമാരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വനിതാ യൂണിയൻ ജോയിന്റ് കൺവീനർ ജ്യോതി വേണുഗോപാൽ, യൂണിയൻ സെക്രട്ടറി എസ്. മഹേഷ് കുമാർ, യൂണിയന്റെ വൈസ് പ്രസിഡന്റ് പി. വാണികാന്തൻ, സതീദേവി എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ നിരവധി കരയോഗങ്ങളിൽ നിന്നുള്ള വനിതാ സമാജ പ്രവർത്തകർ തിരുവാതിര അവതരിപ്പിച്ചു. .