രാത്രി പൊലീസ് ലൈവ് ലൊക്കേഷൻ പങ്ക് വയ്ക്കണം
Monday 09 January 2023 12:00 AM IST
ന്യൂഡൽഹി: നഗരത്തിൽ രാത്രി ഡ്യൂട്ടിയിലുള്ള പൊലീസുകാർ ഗൂഗിളിൽ ലൈവ് ലൊക്കേഷൻ പങ്ക് വയ്ക്കണമെന്ന് ഡൽഹി പൊലീസ് ഉത്തരവിറക്കി. പുതുവർഷ ദിനത്തിൽ അഞ്ജലി സിംഗ് കാറിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് ലൈവ് ലൊക്കേഷൻ പങ്ക് വയ്ക്കണമെന്ന ഉത്തരവ്. രാത്രി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെ വിവരമറിയിക്കണം. ഡി.സി.പി യുടെ അനുമതിയില്ലാതെ ഒരാളും പുറത്ത് പോകരുത്. അർദ്ധരാത്രി മുതൽ പുലർച്ചെ നാല് മണി വരെ ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസുകാരും ലൈവ് ലൊക്കേഷനുകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. സ്റ്റേഷൻ ഹൗസ് ഓഫീസറും ആന്റി ടെററിസ്റ്റ് ഓഫീസറും അവരുടെ ലൈവ് ലൊക്കേഷനുകൾ പങ്കിടണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.