ബഫർ സോൺ : പരാതികളിൽ ഏറെ ഇരട്ടിപ്പ്

Monday 09 January 2023 12:02 AM IST

തിരുവനന്തപുരം; പരിസ്ഥിതി ലോല മേഖല (ബഫർസോൺ ) സംബന്ധിച്ച് പൊതുജങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നതിന് സർക്കാർ നിശ്‌ചയിച്ച കാലാവധി അവസാനിച്ചതിനാൽ ഇന്ന് വിദഗ്ദ്ധ സമിതി യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ വിലയിരുത്തും.

ശനിയാഴ്ച വരെ 65,501 പരാതികളാണ് ലഭിച്ചത്. ഇതിൽ 29,900 പരാതികൾ പരിഹരിച്ചിരുന്നു. മറ്റുളളവ പരിശോധിച്ച് തീർപ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. കിട്ടിയ പരാതികൾ പലതും അനാവശ്യവും, ഇരട്ടിപ്പുമാണെന്ന് കണ്ടെത്തി. മലബാർ വന്യജീവി സങ്കേതത്തിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ നിന്നും ലഭിച്ച 4309 പരാതികളിൽ 1378 എണ്ണം ഒരു കിലോമീറ്ററിന് പുറത്തുള്ളവയായതിനാൽ ഒഴിവാക്കി. കൂരാച്ചുണ്ട് പഞ്ചായത്തിൽ ലഭിച്ച 928 പരാതികളിൽ 340 എണ്ണം ഇരട്ടിപ്പ്. ബോധപൂർവം പരാതികൾ വർദ്ധിപ്പിക്കുന്നത് കാരണം ഫീൽഡ് പരിശോധ നീളുകയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. ബഫർസോൺ ഭൂപടത്തിൽ മുഴുവൻ നിർമ്മിതികളും ഉൾപ്പെടുന്നതിൽ ഇത് നിമിത്തം കാലതാമസമുണ്ടാവും.

ഇന്നലെ വരെ ലഭിച്ച പരാതികളിൽ 34,854 എണ്ണത്തിൽ പരിശോധന പൂർത്തിയാക്കി ജിയോ ടാഗിംഗ് നടത്തി ഭൂപടത്തിൽ വിവരങ്ങൾ ചേർത്തുകഴിഞ്ഞു. മാപ്പിൽ കെട്ടിടങ്ങൾ എത്രയെന്ന് വ്യക്തമാക്കാത്തതിനാൽ മംഗളവനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളുടെയും ജിയോ ടാഗിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. .

ബ​ഫ​ർ​ ​സോ​ൺ​:​ ​പ​രാ​തി​ ​ന​ൽ​കാ​നു​ളള
സ​മ​യം​ ​നീ​ട്ടി​ന​ൽ​കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ശ​ശീ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​ബ​ഫ​ർ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​പ​രാ​തി​ ​ന​ൽ​കാ​നു​ള​ള​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്ന് ​വ​നം​ ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ.​ ​പ​രാ​തി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ബോ​ധ​പൂ​ർ​വം​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ടോ​ ​എ​ന്ന് ​സം​ശ​യ​മു​ണ്ട്.​ ​ബ​ഫ​ർ​ ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​ക​ക്ഷി​ ​ചേ​രു​ന്ന​തി​നാ​യി​ ​കേ​ര​ളം​ ​ശ്ര​മം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ബ​ഫ​ർ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​പ​രാ​തി​ ​ന​ൽ​കാ​നു​ള്ള​ ​സ​മ​യം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​അ​വ​സാ​നി​ച്ച​ത്.​ 63500​ ​പ​രാ​തി​ക​ളാ​ണ് ​ഇ​തു​വ​രെ​ ​ല​ഭി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​തി​ൽ​ 24528​ ​പ​രാ​തി​ക​ൾ​ ​തീ​ർ​പ്പാ​ക്കി.​ ​മ​റ്റു​ള​ള​വ​ ​പ​രി​ശോ​ധി​ച്ച് ​തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ​സ​മ​യ​പ​രി​ധി​ ​നി​ശ്ച​യി​ച്ചി​ട്ടി​ല്ല.​ ​ഇ​ന്ന് ​ചേ​രു​ന്ന​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​ഇ​തു​വ​രെ​യു​ള​ള​ ​ന​ട​പ​ടി​ക​ളു​ടെ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തും.
ഒ​രു​ ​വ​ട്ടം​ ​സ​മ​യം​ ​നീ​ട്ടി​ ​ന​ൽ​കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​നി​യും​ ​പ​രാ​തി​ ​ന​ൽ​കു​ന്ന​തി​ന് ​സ​മ​യം​ ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

വ​നം​മ​ന്ത്രി​യെ​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​വി​ചി​ത്രം

തി​രു​വ​ന​ന്ത​പു​രം​:​ ​സീ​റോ​ ​ബ​ഫ​ർ​ ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​മു​ൻ​ ​ഹ​രി​ത​ ​ബ്രി​ഗേ​ഡാ​യി​ ​രം​ഗ​ത്തു​നി​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സ​ർ​ക്കാ​രി​നു​മൊ​പ്പം​ ​നി​ല്ക്കാ​തെ​ ​വ​നം​ ​മ​ന്ത്രി​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​നെ​ ​ഒ​റ്റ​ ​തി​രി​ഞ്ഞ് ​ആ​ക്ര​മി​ക്കു​ന്ന​ത് ​വി​ചി​ത്ര​മാ​ണെ​ന്ന് ​എ​ൻ.​സി.​പി​ ​ദേ​ശീ​യ​ ​ക​മ്മി​റ്റി​യം​ഗം​ ​പി.​കെ.​പു​ഷ്ക​ര​ ​കു​മാ​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സു​പ്രീം​ ​കോ​ട​തി​യി​ലു​ള്ള​ ​കേ​സി​ൽ​ ​ക​ക്ഷി​ചേ​ർ​ന്ന് ​സ്വ​ന്തം​ ​വി​ശ്വാ​സ്യ​ത​ ​സം​ര​ക്ഷി​യ്ക്ക​ണ​മെ​ന്നും​ ​പു​ഷ്‌​ക​ര​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement