സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ആഹ്ലാദ പ്രകടനവും അനുമോദനവും ഇന്ന്
Monday 09 January 2023 12:03 AM IST
കോഴിക്കോട്: സംസ്ഥാന കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര ഇന്ന് 3 മണിക്ക് മുതലക്കുളത്തു നിന്ന് ആരംഭിച്ച് ബി.ഇ.എം ഗേൾസ് ഹൈസ്കൂളിൽ അവസാനിക്കും. കൂടാതെ കലോത്സവത്തിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ച കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിതസേന അംഗങ്ങളെയും ചടങ്ങിൽ അനുമോദിക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി . പി.എ മുഹമ്മദ് റിയാസ്, തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർ കോവിൽ , മേയർ ഡോ.ബീന ഫിലിപ്പ് ,എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.