ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം : ചീഫ് കുക്ക് പിടിയിൽ

Monday 09 January 2023 12:04 AM IST

കോട്ടയം : ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ കോട്ടയം സംക്രാന്തിയിലെ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിലെ ചീഫ് കുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ പാലത്തിങ്കൽ പിലാത്തോട്ടത്തിൽ മുഹമ്മദ് സിറാജുദ്ദീൻ (20) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 29 നാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ അൽഫാം കഴിച്ചത്. തുടർന്ന് ഛർദ്ദിയും, വയറിളക്കവും അനുഭവപ്പെട്ട് ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങളിലുണ്ടായ അണുബാധയെ തുടർന്ന് ജനുവരി 2 നായിരുന്നു മരണം. തുടർന്ന് ഇയാൾ ഒളിവിൽപ്പോകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കുന്നതിനിടെ മലപ്പുറം കാടാമ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഹോട്ടൽ ഉടമകൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ബി​രി​യാ​ണി​ ​ക​ഴി​ച്ചകു​ട്ടി​ക​ൾ​ക്കും അ​ദ്ധ്യാ​പി​ക​യ്ക്കും​ ​വി​ഷ​ബാധ

പ​ത്ത​നം​തി​ട്ട​:​ ​കൊ​ടു​മ​ൺ​ ​ച​ന്ദ​ന​പ്പ​ള്ളി​യി​ലെ​ ​റോ​സ് ​ഡെ​യ്ൽ​ ​സ്കൂ​ൾ​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ​വി​ത​ര​ണം​ ​ചെ​യ്ത​ ​ചി​ക്ക​ൻ​ ​ബി​രി​യാ​ണി​ ​ക​ഴി​ച്ച​ ​അ​ദ്ധ്യാ​പി​ക​യും​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 17​പേ​ർ​ക്ക് ​ഭ​ക്ഷ്യ​ ​വി​ഷ​ബാ​ധ.​ ​ഇ​വ​ർ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​നാ​ല് ​കു​ട്ടി​ക​ൾ​ ​ഒ​ഴി​കെ​ ​ആ​ശു​പ​ത്രി​ ​വി​ട്ടു.​ ​കൊ​ടു​മ​ണ്ണി​ലെ​ ​കാ​ര​മെ​ൽ​ ​സ്റ്റോ​റീ​സ് ​എ​ന്ന​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​എ​ത്തി​ച്ച​ ​ബി​രി​യാ​ണി​യി​ൽ​ ​നി​ന്നാ​ണ് ​വി​ഷ​ബാ​ധ​യേ​റ്റ​ത്.​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കു​ട്ടി​ക​ളു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​പ​തി​നൊ​ന്നു​ ​മ​ണി​യോ​ടെ​ ​എ​ത്തി​ച്ച​ ​ബി​രി​യാ​ണി​ ​രാ​ത്രി​ ​എ​ട്ട​ര​ ​വ​രെ​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.​ 350​ ​കു​ട്ടി​ക​ൾ​ ​പ​ഠി​ക്കു​ന്ന​ ​സ്കൂ​ളി​ൽ​ 200​ ​ബി​രി​യാ​ണി​ ​എ​ത്തി​ച്ചി​രു​ന്നു.​ ​വൈ​കി​ട്ട് ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യി​ ​ക​ഴി​ച്ച​വ​ർ​ക്കാ​ണ് ​അ​സ്വ​സ്ഥ​ത​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹോ​ട്ട​ൽ​ ​ലൈ​സ​ൻ​സി​യു​ടെ​ ​ജോ​ലി​ക്കാ​ര​ന്റെ​ ​ര​ണ്ട് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​വീ​ട്ടി​ൽ​ ​വ​ച്ചാ​ണ് ​ബി​രി​യാ​ണി​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​തൊ​ഴു​ത്താ​യി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ഷെ​ഡി​ൽ​ ​വൃ​ത്തി​ഹീ​ന​മാ​യ​ ​സ്ഥ​ല​ത്താ​ണ് ​ബി​രി​യാ​ണി​ ​ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ​ക​ണ്ടെ​ത്തി.​ ​ഇ​തും​ ​ഹോ​ട്ട​ലും​ ​ഉ​ദ്യോ​ഗ​സ​ഥ​ർ​ ​പൂ​ട്ടി​ച്ചു. ജി​ല്ല​യി​ൽ​ ​ഇ​ന്ന​ലെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​മൂ​ന്ന് ​ഹോ​ട്ട​ലു​ക​ളും​ ​ഭ​ക്ഷ്യ​ധാ​ന്യ​പ്പൊ​ടി​ ​വി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ട​യും​ ​അ​ട​ച്ചു​ ​പൂ​ട്ടാ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​വൃ​ത്തി​യി​ല്ലാ​ത്ത​തും​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​ത്ത​തു​മാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണി​തെ​ല്ലാം.​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഒാ​ഫീ​സ​ർ​മാ​രാ​യ​ ​ആ​ർ.​അ​സീം,​ ​പ്ര​ശാ​ന്ത് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.