മഹാത്മാ ജനസേവനകേന്ദ്രത്തിൽ ഭക്ഷണപ്പൊതി നൽകി
Monday 09 January 2023 12:05 AM IST
കൊടുമൺ: അങ്ങാടിക്കൽ എസ്. എൻ. ഡി. പി. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ വകയായി മഹാത്മാ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതികൾ നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി. ഗൈഡ് ക്യാപ്റ്റൻ എൻ. റാണി, സ്കൗട്ട് മാസ്റ്റർ എ.ജീന എൻ.സി.സി.ഓഫീസർ എൻ.സുനീഷ്, അദ്ധ്യാപകരായ ബിൻസി, ശ്രീലേഖ,സജിത,മനു എസ്.ചന്ദ്രൻ, കേഡറ്റുകളായ ഡോൺ സണ്ണി, ഹരിശങ്കർ, വിധു ഷാജി, ലക്ഷ്മി എൽ പൂജ, ദേവു കൃഷ്ണ, ശ്രീനന്ദ് എന്നിവർ നേതൃത്വം നൽകി. മഹാത്മാ യൂണിറ്റ് മാനേജർ മധുസൂദനൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.വി.ചന്ദ്രൻ നന്ദിയും പറഞ്ഞു.