ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ ഇന്നസെന്റിന്
Monday 09 January 2023 12:06 AM IST
പയ്യന്നൂർ: പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ ചലച്ചിത്ര പുരസ്കാരത്തിന്,
നടനും ഗ്രന്ഥകാരനും മുൻ ലോക്‌സഭാംഗവുമായ ഇന്നസെന്റിനെ തിരഞ്ഞെടുത്തതായി പുരസ്കാരസമിതി ഭാരവാഹികൾ അറിയിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാന വാരം പയ്യന്നൂർ ഗാന്ധിപാർക്കിൽ നടക്കുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുസ്മരണ സമ്മേളനത്തിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കുടുംബാംഗങ്ങളും ദൃശ്യ പയ്യന്നൂരും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ടി.വി. രാജേഷ്, അഡ്വ. പി. സന്തോഷ്, ഭവദാസൻ നമ്പൂതിരി, കെ. ശിവകുമാർ, മനോജ് കാന, സുരേഷ് പൊതുവാൾ എന്നിവർ പങ്കെടുത്തു.