സീ​നി​യർ സി​റ്റി​സൺ​സ് അ​സോ​. വാർ​ഷി​ക പൊ​തു​യോ​ഗം

Monday 09 January 2023 12:13 AM IST

ചാ​ത്ത​ന്നൂർ: സീ​നി​യർ സി​റ്റി​സൺ​സ് അ​സോ​സി​യേ​ഷൻ ആ​ദി​ച്ച​ന​ല്ലൂർ യൂ​ണി​റ്റിന്റെ വാർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​പ്പും ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എൻ.സ​ദാ​ന​ന്ദൻ പി​ള്ള ഉ​ദ്​ഘാ​ട​നം ചെ​യ്​തു. യൂ​ണി​റ്റ് പ്ര​സി​ഡന്റ് എൻ.വേ​ലാ​യു​ധൻ നാ​യ​ർ അ​ദ്ധ്യ​ക്ഷ​നായി. എ​ഫ്.ഒ.എ​സ്.സി.എ.കെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ് കെ.ല​താ​ങ്കൻ മ​രു​ത്ത​ടി, എ​ക്‌​സൈ​സ് പ്രി​വന്റീവ് ഓ​ഫീ​സർ ആർ.എ​സ്.ഹ​രി​ഹ​ര​നു​ണ്ണി, ആ​ദി​ച്ച​ന​ല്ലൂർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഷീ​ല​ബി​നു, റി​ട്ട.എ​സ്.എൻ. കോ​ളേ​ജ് പ്രൊ​ഫ.കെ.ശ്രീ​നി​വാ​സൻ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മെ​മ്പർ സ​ജി​ത രം​ഗ​കു​മാർ, അ​സോ​സി​യേ​ഷൻ സെ​ക്ര​ട്ട​റി കെ.ര​ഘു​നാ​ഥൻ, ടി.ഒ.ജേ​ക്ക​ബ് എ​ന്നി​വർ സംസാരിച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എൻ.വേ​ലാ​യു​ധൻ നാ​യർ (പ്രസി‌ഡന്റ്), കെ.ര​ഘു​നാ​ഥൻ (വൈസ് പ്ര​സിഡന്റ്), ആർ.ഗോ​പാ​ല​കൃഷ്​ണൻ നാ​യർ (സെ​ക്രട്ടറി), പി.ശി​വ​ശ​ങ്ക​രൻ നാ​യർ (ജോയിന്റ് സെ​ക്രട്ടറി), ലൂക്കോ​സ് (ട്ര​ഷറർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.