ഉദ്ഘാടനം ചെയ്തു
Monday 09 January 2023 12:14 AM IST
മലപ്പുറം : ഫെബ്രുവരി 8 മുതൽ 12 വരെ നടക്കുന്ന ജാമിഅഃ നൂരിയ്യയുടെ ഡയമണ്ട് ജൂബിലി മഹാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന തവാസുൽ ജാമിഅഃ റേഞ്ച് തല കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.പാണക്കാട് നടന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് എം.കെ മൊയ്തീൻ കുട്ടി മുസ്ലിയാർ കോട്ടുമല അദ്ധ്യക്ഷത വഹിച്ചു. കെ.ഹൈദർ ഫൈസി പനങ്ങാങ്ങര, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.അബ്ദുൽ ഹമീദ് എം.എൽ.എ, സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര പ്രസംഗിച്ചു.