റേഷൻ ഡീലേർസ് അസോ. താലൂക്ക് സമ്മേളനം

Monday 09 January 2023 12:19 AM IST
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: റേഷൻ മേഖല കുത്തകവത്കരിക്കാനുള്ള നയരൂപീകരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. അസോസിയേഷൻ താലൂക്ക് സമ്മേളനം ഹൊസ്ദുർഗ് ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിൽപ്പനയ്ക്കനുസരിച്ച് വ്യാപാരികൾക്ക് കമ്മിഷൻ നൽകുന്ന രീതി അവസാനിപ്പിച്ച് മിനിമം വേതനം 30,000 രൂപയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കെ. ശശിധരൻ അദ്ധ്യക്ഷനായി. പവിത്രൻ തലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൾ റഹ്‌മാൻ, ഓർഗനൈസിംഗ് സെക്രട്ടറി എ. നടരാജൻ, ജില്ല പ്രസിഡന്റ് ശങ്കർ ബെള്ളിഗെ, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ, സുരേശൻ മേലാങ്കോട്, കെ. രാജേന്ദ്രൻ, സതിശൻ ഇടവേലി, സജിത്ത് പാത്തിക്കര, ഇ.എൻ. ഹരിദാസ്, അബ്ദുൾ ഗഫൂർ, ചരൺ ബന്തിയോട്, ശങ്കർ റാവു എന്നിവർ സംസാരിച്ചു. അനിൽ പള്ളിക്കണ്ടം സ്വാഗതവും സുധീഷ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.