ഏകദിന ശിൽപ്പശാല നടത്തി
Monday 09 January 2023 12:23 AM IST
മഞ്ചേരി: ജൂനിയർ റെഡ് ക്രോസ് ജില്ലാ കമ്മിറ്റി കൗൺസിലർമാർക്ക് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ശിൽപശാല യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ജി.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാർക്കുള്ള ഹാൻഡ് ബുക്ക് പ്രകാശനം മലപ്പുറം ഡി.ഇ.ഒ സൈതലവി മങ്ങാട്ടുപുറം നിർവ്വഹിച്ചു. ജെ.ആർ.സി ജില്ലാ കോ ഓർഡിനേറ്റർ പി. വിനോദ് റിപ്പോർട്ടവതരിപ്പിച്ചു.