ക​ട​മ്പാ​ട്ടു​കോ​ണം- ആ​ര്യ​ങ്കാ​വ് ഗ്രീൻ​ഫീൽ​ഡ് ഹൈവേ നിർമ്മാണം മേയിൽ

Monday 09 January 2023 12:24 AM IST

കൊല്ലം: ക​ട​മ്പാ​ട്ടു​കോ​ണം മു​തൽ ആ​ര്യ​ങ്കാ​വ് വ​രെയുള്ള ഗ്രീൻ​ഫീൽ​ഡ് റോ​ഡിന്റെ നിർ​മ്മാ​ണം മേ​യ് മാ​സ​ത്തിൽ ആ​രം​ഭി​ക്കും. എൻ.കെ. പ്രേ​മ​ച​നന്ദ്രൻ എം.പി എൻ.എച്ച്.എ.ഐ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥരു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ചർ​ച്ച​യിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

ദേ​ശീ​യ​പാ​ത 744 നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കൽ ന​ട​പ​ടി​കൾ ത്വ​രി​ത​ഗ​തി​യിൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥർ യോ​ഗ​ത്തിൽ അ​റി​യി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കൽ ന​ട​പ​ടി പൂർ​ത്തി​യാ​ക്കു​ന്ന മു​റ​യ്​ക്ക് നിർ​മ്മാ​ണം ആ​രം​ഭി​ക്കാൻ ക​ഴി​യു​ന്ന​വി​ധം ടെ​ണ്ടർ ന​ട​പ​ടി​കൾ പു​രോ​ഗ​മി​ക്കുന്നു. ഭൂ​മി​ഏറ്റെ​ടു​ക്ക​ലും ടെണ്ടർ ​ന​ട​പ​ടി​ക​ളും സ​മാ​ന്ത​ര​മാ​യി ന​ട​ക്കുന്നു. ആ​രാ​ധ​നാ​ല​യ​ങ്ങൾ, പൊ​തു​സ്ഥാ​പ​ന​ങ്ങൾ, ജ​ന​നി​ബി​ഡ​മാ​യ പ്ര​ദേ​ശ​ങ്ങൾ, വീടുകൾ എ​ന്നി​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​ണ് ഗ്രീൻ​ഫീൽ​ഡ് റോ​ഡി​ന് അ​ലൈൻ​മെന്റ് നി​ശ്ച​യി​ക്കു​ന്ന​ത്. നി​ല​വിലെ അ​ലൈൻ​മെന്റുമായി ബന്ധപ്പെട്ട പ​രാ​തി​ക​ളിൽ തീർപ്പാക്കാനാകുന്നവ പ​രി​ഹ​രി​ക്കാനുള്ള നടപടകൾ പുരോഗമിക്കുന്നു.

എൻ.എ​ച്ച് 744 ലെ ആ​ന​പു​ഴ​യ്​ക്കൽ മു​സ്ലീം ജ​മാ​അ​ത്ത്, തു​മ്പോ​ട് അ​രീ​യ്​ക്കൽ ശ്രീ​ശി​വ​പാർ​വ്വ​തി കാ​വ്, ഉ​റു​കു​ന്ന് ഹോ​ളി​ക്രോ​സ് ല​ത്തീൻ ക​ത്തോ​ലി​ക് ചർ​ച്ച്, ഏ​രൂർ മു​സ്ലീം ജ​മാ​ആ​ത്ത്, പ​ത്ത​ടി മു​സ്ലീം ജ​മാ​അ​ത്ത്, ക​പ്ലിം​ഗാ​ട് ദേ​വീ ക്ഷേ​ത്രം, വി​വി​ധ സ്ഥാ​പ​ന​ങ്ങൾ, വ്യ​ക്തി​കൾ തു​ട​ങ്ങി​യ​വർ നൽ​കി​യ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് യോ​ഗം വി​ശ​ദ​മാ​യി ചർ​ച്ച ചെ​യ്​തു. ദേ​ശീ​യ​പാ​ത നിർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള​ള മാ​ന​ദ​ണ്ഡ​ങ്ങൾ പാ​ലി​ച്ച് പ​രി​ഹാ​ര മാർ​ഗ്ഗ​ങ്ങൾ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തിൽ ധാ​ര​ണ​യാ​യി. ദേ​ശീ​യ​പാ​ത അ​തോ​റി​ട്ടി​യു​ടെ മാർ​ഗ്ഗ നിർ​ദ്ദേ​ശ​ങ്ങൾ പാ​ലി​ച്ച് ഓ​രോ പ​രാ​തി​യും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥർ ഉ​റ​പ്പ് നൽ​കി.

മെച്ചപ്പെട്ട നഷ്ടപരിഹാരം

ഹൈവേയ്ക്കായി ഭൂ​മി ഏ​റ്റെ​ടു​ക്കു​മ്പോൾ ഭൂവു​ട​മ​കൾ​ക്ക് ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ലഭിക്കും. നി​ല​വി​ലെ വ്യ​വ​സ്ഥ അ​നു​സരി​ച്ച് നി​ശ്ച​യി​ക്കു​ന്ന വി​ല​യു​ടെ ഇ​ര​ട്ടി​യും പ​ണം നൽ​കു​ന്ന തീ​യ​തി​വ​രെ​യു​ള​ള പ​ലി​ശ​യും ഉൾ​പ്പെ​ടെ​യാ​കും നഷ്ടപരിഹാരം. പ​ഴ​യ കെ​ട്ടി​ട​ങ്ങൾക്ക് പു​തി​യ​താ​യി നിർ​മ്മി​ക്കാനു​ള​ള ചെലവ് കണക്കാക്കിയാകും നഷ്ടപരിഹാരം.

ചവറ പാലത്തിന് അടിയിലെ

ഗതാഗതം തടസപ്പെടില്ല

ദേ​ശീ​യ​പാ​ത 66 വികസനത്തിന്റെ ഭാഗമായി ച​വ​റ പാ​ല​ത്തി​ന് അ​ടി​യിലൂടെയുള്ള നി​ല​വി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന് ത​ട​സ്സം വ​രാ​ത്ത​വ​ണ്ണ​വും പ്ര​സ്​തു​ത ഭാ​ഗ​ത്തു കൂ​ടി​യു​ള​ള ഗ​താ​ഗ​ത സൗ​ക​ര്യം നി​ല​നിർ​ത്തി​യും മാ​ത്ര​മേ പു​തി​യ പാ​ല​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നിർ​മ്മി​ക്കു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥർ ഉ​റ​പ്പ് നൽ​കി. ച​വ​റ കൊ​റ്റൻ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും വ്യ​പാ​ര​വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആവശ്യം പരിഗണിച്ചാണ് ഈ ധാ​ര​ണ​. കു​റ്റി​വ​ട്ടം, മ​ങ്ങാ​ട്, കു​രീ​പ്പു​ഴ, ശ​ങ്ക​ര​മം​ഗ​ലം, പാൽ​ക്കു​ള​ങ്ങ​ര തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളിൽ അ​ടി​പ്പാ​ത നിർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ദേ​ശീ​യ​പാ​ത അ​തോ​റിട്ടിക്ക് ശു​പാർ​ശ ചെ​യ്യാ​നും ധാ​ര​ണ​യാ​യി.

.............................................................................................................

ദേ​ശീ​യ​പാ​ത 744ന്റെയും 66ന്റെയും നിർ​മ്മാ​ണ​പ്ര​വർ​ത്തി​കൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂർ​ത്തി​യാ​ക്കാ​നു​ള​ള ന​ട​പ​ടി​കൾ അതിവേഗം നടക്കുകയാണ്.

എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി

Advertisement
Advertisement