സൂപ്പർ മാർക്കറ്റ് ഉടമയെ ആക്രമിച്ചവർക്കെതിരെ നടപടി വേണം: പി. രാജേന്ദ്രപ്രസാദ്
Monday 09 January 2023 12:28 AM IST
കൊല്ലം : നിലമേലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ ഷാനിനെ സി.ഐ.ടി.യു തൊഴിലാളികൾ കൂട്ടായി ആക്രമിച്ച സംഭവം ഗൗരവമുള്ളതാണെന്നും ഭരണത്തിന്റെ തണലിൽ സി.പി.എമ്മുമായി ബന്ധമുള്ളവർ എല്ലാ മേഖലയിലും അഴിഞ്ഞാടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. നാട്ടിൽ സമാധാനപരമായി ജീവിക്കുന്നവരെയും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരെയും അകാരണമായി ആക്രമിക്കുന്നവരോട് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിറുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. നിലമേലിലെ സംഭവത്തിൽ ശക്തമായ പൊലീസ് നടപടികൾ ഉണ്ടാകണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.