ഇപ്റ്റ ചാ​ത്ത​ന്നൂർ മേ​ഖ​ലാ സ​മ്മേ​ള​നം 15ന്

Monday 09 January 2023 1:02 AM IST

ചാ​ത്ത​ന്നൂർ: ഇ​ന്ത്യൻ പീ​പ്പിൾ​സ് തി​യേ​റ്റർ അ​സോ​സി​യേ​ഷന്റെ (ഇപ്റ്റ) ചാ​ത്ത​ന്നൂർ മേ​ഖ​ലാ സ​മ്മേ​ള​നം 15ന് രാ​വി​ലെ 10ന് റോ​ട്ട​റി ​ക്ല​ബ് ​ഒാഡി​റ്റോ​റി​യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് അ​ഡ്വ.സാം കെ.ഡാ​നി​യൽ ഉ​ദ്​ഘാ​ട​നം ചെയ്യും. മേ​ഖ​ലാപ്ര​സി​ഡന്റ് കെ.സി.അ​ജ​യ​ഘോ​ഷ് അ​ദ്ധ്യ​ക്ഷ​നാകും. സീ​രി​യൽ​താ​രം കി​ഷോർ മു​ഖ്യാ​തി​ഥി​യാ​കും. മെ​മ്പർ​ഷി​പ്പ് വി​ത​ര​ണം ജി.എ​സ്​ ജ​യ​ലാൽ എം​.എൽ​.എ നിർ​വഹി​ക്കും. അ​ഡ്വ.ആർ.വി​ജ​യ കു​മാ​രൻ, എം.മു​രു​ക​ലാൽ, പി.വേ​ണു​ഗോ​പാൽ, അ​ഡ്വ.ആർ ദി​ലീ​പ്​കു​മാർ, എ​സ്​.ലാൽ​കു​മാർ,വി.സ​ണ്ണി, സി​ന്ധു ഉ​ദ​യൻ, എ​ച്ച്.ഹ​രീ​ഷ്, ദീ​പ, പോ​ണാൽ ന​ന്ദ​കു​മാർ, എൻ.ര​വീ​ന്ദ്രൻ, ശ്രീ​ജ ഹ​രീ​ഷ്, നിർ​മ്മ​ല വർ​ഗീ​സ് എ​ന്നി​വർ

സം​സാ​രി​ക്കും. മേ​ഖ​ല സെ​ക്ര​ട്ട​റി അ​ഡ്വ.കെ.എ​സ്​ ഷൈൻ സ്വാ​ഗ​ത​വും ആർ.രാ​ജേ​ന്ദ്രൻ നന്ദിയും പ​റ​യും. 11.30 മു​തൽ വി​വി​ധ​യി​നം ക​ലാപരിപാടികൾ ന​ട​ക്കും. ഉച്ചക്ക് 2ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ഇപ്റ്റ ജി​ല്ലാ പ്ര​സി​ഡന്റ് അ​ഡ്വ. മ​ണി​ലാൽ ഉ​ദ്​ഘാ​ട​നം ചെ​യ്യും.