ആഭ്യന്തര സെക്രട്ടറിയും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്
Monday 09 January 2023 8:10 AM IST
ആലപ്പുഴ: ആഭ്യന്തര സെക്രട്ടറി വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്തുവച്ച് കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ വേണു, ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വേണുവിന്റെ മൂക്കിന്റെ പാലത്തിനും നെറ്റിക്കും യൂറിനറി ബ്ലാഡറിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ഐസിയുവിലാണ്.
തദ്ദേശ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ.കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം. എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്.