തൂത ക്ഷേത്ര രക്ഷാസംഗമം നടത്തി

Tuesday 10 January 2023 12:36 AM IST

ചെർപ്പുളശ്ശേരി: ഭൂമി കൈയ്യേറ്റമുൾപ്പെടെ തൂത ഭഗവതി ക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡിന്റെ അനുവാദത്തോടെ അന്യായമായ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാരോപിച്ച് തൂത ക്ഷേത്ര രക്ഷാസമിതി ക്ഷേത്രരക്ഷാസംഗമം നടത്തി. ക്ഷേത്രം മുൻ വെളിച്ചപ്പാട് സി.ഗോവിന്ദൻകുട്ടി നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രക്ഷാസമിതി ചെയർമാൻ എം.ഗോവിന്ദൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. രമേഷ് വേട്ടേക്കരൻപിള്ള വിഷയാവതരണം നടത്തി. പി.ബാലസുബ്രഹ്മണ്യൻ, സുധീഷ്.വി.പി, പി.ജയൻ, എം.മനോജ് എന്നിവർ സംസാരിച്ചു.

വിരമിച്ച ജീവനക്കാരായ ഗോവിന്ദൻകുട്ടി നായരെയും ദേവകിയമ്മയെയും ചടങ്ങിൽ ആദരിച്ചു. മുൻ കാലത്ത് ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാൻ പ്രക്ഷോഭം നടത്തി കേസിൽ ഉൾപ്പെട്ടവരെയും ആദരിച്ചു. ക്ഷേത്ര രക്ഷാപ്രതിജ്ഞ എടുത്താണ് യോഗം പിരിഞ്ഞത്.