മഹാത്മജിയെക്കുറിച്ച് പ്രശ്നോത്തരി മത്സരം

Tuesday 10 January 2023 12:02 AM IST

ബാലുശ്ശേരി: സർവോദയം ട്രസ്റ്റ് ബാലുശ്ശേരി കോഴിക്കോട് ജില്ലയിലെ എൽ.പി, , യു.പി,ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി മഹാത്മജിയുടെ 75-മത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി

മഹാത്മജിയുടെ ജീവിതത്തെ അധികരിച്ച് പ്രശ്നോത്തരി മത്സരം നടത്തുന്നു. ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിൽ ജനുവരി 26 നാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500, 1500, 1000 - രൂപയുടെ പുസ്തകങ്ങളും കൂടാതെ 5 പേർക്ക് 500 രൂപയുടെ 5 പ്രോത്സാഹന സമ്മാനവും നൽകും. വിജയികൾക്കുള്ള സമ്മാനവിതരണം ജനവരി 30 ന് നടത്തും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 2023 ജനുവരി 24ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട നമ്പർ - 938859 1009.