റസിഡൻസ് വാർഷികാഘോഷം
Tuesday 10 January 2023 12:02 AM IST
ബേപ്പൂർ: വെള്ളായിക്കോട്ട് റെഡിഡൻസ് അസോസിയേഷൻ പത്താം വാർഷികം ആഘോഷിച്ചു. മാഹി മണ്ടോടിപറമ്പിൽ നടന്ന സമ്മേളനം കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സമിതി ചെയർപേഴ്സൺ കെ കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ജയചന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. ടി. പി. മെഹറൂഫ് രാജ്, മാന്ത്രികൻ പ്രദീപ് ഹുഡിനൊ , പേരോത്ത് പ്രകാശൻ, അടിച്ചിക്കാട്ട് വേണുഗോപാലൻ, ഡോ.ജെ ലീന എന്നിവരെ ആദരിച്ചു.
മാറാട് ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ കെ. വി. ശശികുമാർ, എം എസ് സുമേഷ്, യു. പ്രദീപൻ, പി വി വിനോദ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.