ഗവർണർ പന്തളം കൊട്ടാരത്തിൽ സന്ദർ​ശനം നടത്തി

Tuesday 10 January 2023 12:01 AM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ​ന്തള​ത്ത് തി​രു​വാ​ഭര​ണം ദർ​ശി​ക്കുന്നു

പന്തളം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പന്തളം കൊട്ടാരം സന്ദർശിച്ചു. തിരുവാഭരണമാളിക, വലിയകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സന്ദർശനം. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ.നാരായണവർമ്മ, ട്രഷറർ ദീപാവർമ്മ, രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു. കൊട്ടാരം കുടുംബാംഗങ്ങളുമായി അദ്ദേഹം കുറച്ച് സമയം ചെലവിട്ടു. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണങ്ങൾ ദർശിച്ചു. നടപ്പന്തലിന് സമീപം പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീലാ സന്തോഷിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ അദ്ദേഹത്തെ സ്വീകരിച്ചു. വലിയകോയിക്കൽ ക്ഷേത്ര ദർശനം നടത്തി. ഏ.ഒ.എസ്.വിനോദ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ് എന്നിവർ സ്വീകരിച്ചു.