കേരള സർവകലാശാല പരീക്ഷാഫലം

Tuesday 10 January 2023 12:30 AM IST

അഞ്ചാം സെമസ്​റ്റർ എം.സി.എ (റഗുലർ ആൻഡ് സപ്ലിമെന്ററി - 2015 സ്‌കീം), ജൂലായ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.എ/ബി.കോം/ബി.എ അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ /ബി കോം അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ കോഴ്സുകൾക്ക് 11മുതൽ പ്രൈവ​റ്റ് രജിസ്‌ട്രേഷൻ നടത്താം. പിഴകൂടാതെ 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.

അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്. ബി.സി.എ (332) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2018 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 16 മുതൽ 19 വരെ നടത്തും.

ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി. മേഴ്സിചാൻസ് പരീക്ഷകൾക്ക് 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ /ബികോം /ബി.ബി.എ എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.