ബഫർ സോണിൽ ഇരട്ടത്താപ്പ്
Tuesday 10 January 2023 12:32 AM IST
അടൂർ : ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും പടവെട്ടി നേടിയെടുത്ത മലയോര കർഷകരുടെ ജീവിതം തകർക്കുന്ന സർക്കാർ നിലപാടുകൾ തിരുത്തണമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. ശാസ്ത്ര വേദി പത്തനംതിട്ട , കൊല്ലം ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മേഖലാക്യാമ്പ് അടൂർ ബോധിഗ്രാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് സജി കെ.സൈമണിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.സി.ഉണ്ണിത്താൻ, മരുതംകുഴി ജെ.എസ് അടൂർ , പ്രൊഫ.സതീഷ് പഴകുളം , സജീന്ദ്രൻ ശൂരനാട്, അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ഷിബു വള്ളിക്കോട്, അങ്ങാടിക്കൽ വിജയകുമാർ , ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.