സംഘപരിവാർ ക്രൈസ്തവ പ്രീണനം നല്ല ഉദ്ദേശ്യത്തോടെയല്ല: മുഖ്യമന്ത്രി

Tuesday 10 January 2023 4:31 AM IST

തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷത്തിൽപ്പെട്ട ചിലരെ കേരളത്തിൽ സംഘപരിവാർ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനകത്തും പുറത്തും സംഘപരിവാറിന് ഒരേ മുഖമാണ്. ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് അവർ കാണുന്നതെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ചില പ്രീണന നിലപാടുകൾ സ്വീകരിച്ച് അവർ മുന്നോട്ടുപോകുന്നത് അവരുടെ യഥാർത്ഥ മുഖം ഇവിടെ കാണിക്കാനാവാത്തത് കൊണ്ടാണ്. ആർ.എസ്.എസ് തനിനിറം കാട്ടിയാൽ അതിനെ ശക്തിയായി നേരിടുന്ന നിലയാണ് കേരളത്തിലുണ്ടാവുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ,ആർ.എസ്.എസിന്റെ വർഗീയ നീക്കത്തെ നേരിട്ട് രക്തസാക്ഷിത്വം വരിച്ച അനേകം ജീവനുകളെ കാണാനാവും.

കർണാടകയിലുൾപ്പെടെ ക്രിസ്ത്യൻ പള്ളികൾ വലിയ തോതിൽ ആക്രമിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ക്രിസ്മസിന് ഛത്തിസ്ഗഢിൽ നിന്ന് ക്രൈസ്തവർക്ക് കൂട്ടത്തോടെ ഓടിപ്പോകേണ്ടി വന്നു. അതിൽ സന്തോഷം പ്രകടിപ്പിച്ച സംഘപരിവാർ പ്രഖ്യാപിച്ചത് അവരെ തുരത്തുമെന്നാണ്. സംഘപരിവാർ നേതാക്കൾ ന്യൂനപക്ഷങ്ങൾക്ക് നേരേ പരസ്യമായ കലാപാഹ്വാനം നടത്തുന്നു.

ഏറ്റവും കൂടുതൽ സംഘപരിവാറിനാൽ ആക്രമിക്കപ്പെട്ടിരിക്കുന്നത് രാജ്യത്തെ മുസ്ലിങ്ങളാണ്. ബുൾഡോസറുകളുപയോഗിച്ച് താമസസ്ഥലങ്ങൾ ഇടിച്ചുനിരപ്പാക്കുന്നു. ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ അവിടെയുള്ള മുസ്ലിം ആരാധാനാലയങ്ങളിലേക്ക് കടന്നിരിക്കുന്നു.

ഒരു വിഭാഗത്തിന് മാത്രം വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നു. ആർ.എസ്.എസിന്റെ ആചാര്യനായ ഗോൾവാൾക്കർ എഴുതിയത് ആഭ്യന്തരശത്രുക്കൾ മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരുമാണെന്നാണ്. ബോൾഷെവിക്കുകളും ജൂതന്മാരുമാണ് ആഭ്യന്തരശത്രുക്കളെന്ന് ഹിറ്റ്ലർ പറഞ്ഞു. ബോൾഷെവിക്കുകളെന്ന് അന്ന് ഹിറ്റ്ലർ വിളിച്ചത് കമ്യൂണിസ്റ്റുകാരെയാണ്. ജൂതന്മാർ ജർമനിയിലെ ന്യൂനപക്ഷമായിരുന്നു. ആഭ്യന്തരശത്രുക്കളെ നേരിടാൻ ജർമനി കാട്ടിയ മാതൃകയാണ് സംഘപരിവാറും പിന്തുടരാൻ ശ്രമിക്കുന്നത്. അത് കൂട്ടക്കശാപ്പാണ്. ലോകം മുഴുവൻ ഹിറ്റ്ലറുടെ കൂട്ടക്കശാപ്പിനെ അപലപിച്ചപ്പോൾ അപലപിക്കാത്ത ഏക വിഭാഗം ആർ.എസ്.എസാണ്- മുഖ്യമന്ത്രി പറഞ്ഞു. അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി അദ്ധ്യക്ഷയായി. വൃന്ദ കാരാട്ട്, മറിയം ധാവ്‌ളെ തുടങ്ങിയവർ സംസാരിച്ചു.

സ്ത്രീ​ക​ൾ​ ​നേ​രി​ടു​ന്ന '​വി​ക്ടിം​ ​ഷെ​യി​മിം​ഗ്' ചൂ​ണ്ടി​ക്കാ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി

■​മു​ഖ്യ​മ​ന്ത്രി​യെ​ ​അ​ഭി​ന​ന്ദി​ച്ച് ​വൃ​ന്ദ​ ​കാ​രാ​ട്ട് തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്ത് ​അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​വു​ന്ന​ ​സ്ത്രീ​ക​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​ ​'​വി​ക്ടിം​ ​ഷെ​യി​മിം​ഗി​'​നെ​ക്കു​റി​ച്ച് ​ജ​നാ​ധി​പ​ത്യ​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​അ​ഖി​ലേ​ന്ത്യാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​സ​മാ​പ​ന​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​വി​വ​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ. ഇ​തി​നെ​ ​വി​മ​ർ​ശി​ക്കു​ന്ന​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ന്ന് ​പി​ന്നാ​ലെ​ ​പ്ര​സം​ഗി​ച്ച​ ​സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗം​ ​വൃ​ന്ദ​ ​കാ​രാ​ട്ട് ​അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്ത് ​ഏ​റ്റ​വു​മ​ധി​കം​ ​ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ന്ന​ത് ​സ്ത്രീ​ക​ളാ​ണെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​വി​ഷ​യ​ത്തി​ലേ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​ക​ട​ന്ന​ത്.​ ​എ​ല്ലാ​ ​രം​ഗ​ത്തും​ ​സ്ത്രീ​ക​ളെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള​ ​വാ​സ​ന​ ​ചി​ല​ർ​ ​ബോ​ധ​പൂ​ർ​വ്വം​ ​പ്ര​ക​ടി​പ്പി​ക്കു​ന്നു.​ ​ഒ​രു​ ​നി​സ്സ​ഹാ​യ​യാ​യ​ ​സ്ത്രീ​യു​ടെ​ ​നേ​ർ​ക്ക് ​ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ​ ,​ചി​ലർആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ ​സ്ത്രീ​യെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു.​ ​ചി​ല​പ്പോ​ൾ​ ​അ​വ​ർ​ ​ധ​രി​ച്ച​ ​വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ​പ​റ​യും.​ ​ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ ​സ​മ​യ​ത്തെ​പ്പ​റ്റി,​ ​അ​തു​മ​ല്ലെ​ങ്കി​ൽ​ ​ആ​ ​സ്ഥ​ല​ത്തെ​പ്പ​റ്റി,​ ​അ​ല്ലെ​ങ്കി​ൽ​ ​കൂ​ടെ​യു​ണ്ടാ​യ​ ​വ്യ​ക്തി​യെ​ ​ചേ​ർ​ത്തു​വ​ച്ച് ​ഒ​ക്കെ​യാ​ണ് ​സ്ത്രീ​യെ​ ​കു​റ്റ​പ്പെ​ടു​ത്തു​ക.​ ​ഇ​ത് പു​രു​ഷ​ ​മേ​ധാ​വി​ത്വ​ത്തി​ന്റെ​ ​പ്ര​ക​ട​മാ​യ​ ​ല​ക്ഷ​ണ​മാ​ണ്.​ ​ഇ​തേ​തെ​ങ്കി​ലും​ ​ഒ​രാ​ളു​ടെ​ ​മാ​ത്രം​ ​പ്ര​ത്യേ​ക​ ​മാ​ന​സി​കാ​വ​സ്ഥ​യ​ല്ല,​ ​മ​റി​ച്ച് ​അ​ടി​ച്ച​മ​ർ​ത്ത​ലി​ന്റെ​ ​പൊ​തു​ബോ​ധം​ ​സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ലിം​ഗ​സ​മ​ത്വ​ത്തെ​യും​ ​സ്ത്രീ​സു​ര​ക്ഷ​യെ​യും​ ​കു​റി​ച്ചൊ​ക്കെ പ​റ​യു​ന്ന​ ​ബി.​ജെ.​പി​യു​ടെ​ ​സ​ർ​ക്കാ​ർ​ ​ബി​ൽ​കി​സ് ​ബാ​നു​ ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​ ​വി​ട്ട​യ​ച്ച​തി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി​യ​ത് ​സ്ത്രീ​ക്കു​ ​നേ​രെ​ ​എ​ന്തു​മാ​വാ​മെ​ന്നാ​ണ്-​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.