പ്രവാസി സംരംഭകർക്കായി നോർക്ക ബാങ്ക് ഒഫ് ബറോഡ ലോൺ മേള
തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്സും ബാങ്ക് ഒഫ് ബോറോഡയും സംയുക്തമായി 16 മുതൽ 31 വരെ ലോൺ മേള സംഘടിപ്പിക്കും. കേരളത്തിലെ ബാങ്ക് ഒഫ് ബറോഡ ഉപഭോക്താക്കളായ പ്രവാസി സംരംഭകർക്കായാണ് വായ്പാ മേള. രണ്ടവർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവുസികൾക്ക് പങ്കെടുക്കാം. കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം റീജിയണൽ ഓഫീസുകളിലെ ബ്രാഞ്ചുകളിലാണ് മേള. താത്പര്യമുള്ള പ്രവാസി സംരംഭകർക്ക് 16നകം നോർക്ക റൂട്സിന്റെ www. norkaroots.org എന്ന വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
അറിയിപ്പ് ലഭിക്കുന്നവർക്ക് മാത്രമേ ലോൺ മേളയിൽ പങ്കെടുക്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2770511, 917736917333(വാട്സാപ്). 24മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ളോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939(ഇന്ത്യ), 918802012345(വിദേശത്ത് നിന്ന് മിസ്ഡ് കാൾ സർവീസ്) എന്നിവ വഴിയും ബന്ധപ്പെടാം.