കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Tuesday 10 January 2023 12:02 AM IST

കോ​ഴി​ക്കോ​ട്:​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​പൂ​ട്ടി​യ​ ​ക​ട​ക​ളും​ ​ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും​ ​ആ​യു​ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​കു​ത്തി​ത്തു​റ​ന്ന് ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​കു​പ്ര​സി​ദ്ധ​ ​മോ​ഷ്ടാ​വ് ​ന​ട​ക്കാ​വ് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ൽ.​ ​പാ​ല​ക്കാ​ട് ​പ​ട്ടാ​മ്പി​ ​ആ​മ​യൂ​ർ​ ​വെ​ളു​ക്ക​ത്തൊ​ടി​ ​വി.​അ​ബ്ബാ​സാ​ണ് ​(34​)​ ​പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ​അ​ശോ​ക​പു​ര​ത്തു​ള്ള​ ​സൂ​പ്പ​ർ​ ​മാ​ർ​ക്ക​റ്റി​ൽ​ ​അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​പൂ​ട്ട് ​ത​ക​ർ​ത്ത് ​അ​ക​ത്ത് ​ക​യ​റി​ ​മേ​ശ​യി​ൽ​ ​സൂ​ക്ഷി​ച്ച​ ​പ​ണ​വും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ഷോ​പ്പി​ലെ​ ​സാ​ധ​ന​ങ്ങ​ളും​ ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​കേ​സി​ലാ​ണ് ​അ​റ​സ്റ്റ്.

ന​ട​ക്കാ​വ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​പി.​കെ.​ ​ജി​ജീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പാ​ല​ക്കാ​ട് ​ഭാ​ഗ​ത്തേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്ക​വെ​യാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​​പ​ല​ത​വ​ണ​ ​ജ​യി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ച​ ​പ്ര​തി​ക്ക് ​ചെ​മ്മ​ങ്ങാ​ട്,​ ​പ​ന്നി​യ​ങ്ക​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​സ​മാ​ന​മാ​യ​ ​നി​ര​വ​ധി​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​തി​ന് ​കേ​സ് ​നി​ല​വി​ലു​ണ്ട്.