റോഡ് വികസനം അട്ടിമറിക്കുന്നു

Tuesday 10 January 2023 12:01 AM IST
road

വടകര : മണിയൂർ നിവാസികൾ അനുഭവിക്കുന്ന രൂക്ഷമായ യാത്രപ്രശ്നത്തിന് പരിഹാരമായിതീരേണ്ടേ കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കപ്പെടുകയാണെന്ന് റോഡ് വികസന സമിതി ആരോപിച്ചു. 83.43 കോടി രൂപയുടെ പ്രോജക്ടിന് പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ചേർന്നാണ് പ്രാവർത്തികമാക്കാൻ പോകുന്നത്. എന്നാൽ 12 മീറ്ററിൽ വിഭാവനം ചെയ്ത റോഡ് നവീകരണം 10 മീറ്ററിൽ പരിമിതപ്പെടുത്തിക്കൊണ്ട് ഏതാനും ചില ഭൂഉടമകളെയും കെട്ടിട ഉടമകളെയും സംരക്ഷിക്കാൻ വേണ്ടി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുറ്റ്യാടി എം.എൽ.എയും വികസന പദ്ധതിയിൽ അനാവശ്യ ഇടപെടൽ നടത്തുകയാണെന്നന്നും സമിതി ആരോപിച്ചു. മണിയൂരിലെ യാത്രാപ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നും റോഡ് വികസനം അട്ടിമറിക്കുന്ന നടപടികളിൽ നിന്നും അധികൃതരും ജനപ്രതിനിധികളും പിൻമാറണമെന്നും, റോഡ് വികസനം 12 മീറ്ററിൽ തന്നെ നടപ്പിലാക്കണമെന്നും വികസനസമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.