സി.ടി.എസ്.സി അത് ലറ്റിക്സ് മീറ്റ്

Tuesday 10 January 2023 12:16 AM IST

അടൂർ : പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ സംഘടനയായ ട്രാവൻകൂർ സഹോദയ കോംപ്ലക്സിന്റെ അത്ലറ്റിക്സ് മീറ്റ് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ 12, 13 തീയതികളിൽ നടക്കും. 48 സ്കൂളുകളിൽ നിന്ന് 1800 ഓളം കുട്ടികൾ പങ്കെടുക്കും. 12ന് രാവിലെ 9ന് അർജുന അവാർഡ് ജേതാവ് ജോസഫ് എബ്രഹാം മീറ്റ് ഉദ്ഘാടനം ചെയ്യും. സെൻട്രൽ ട്രാവൻകൂർ സഹോദയ പ്രസിഡന്റ് നിഷ എബി അദ്ധ്യക്ഷത വഹിക്കും. അഞ്ച് കാറ്റഗറികളിലായി 50 ൽ പരം ഇനങ്ങളിലാണ് മത്സരം നടക്കുക. വാർത്താസമ്മേളനത്തിൽ സി.ടി.എസ്.സി പ്രസിഡന്റ് നിഷ എബി, ട്രഷറർ ബെസി തോമസ്, ബിൻസി സൂസൻ ടൈറ്റസ് എന്നിവർ പങ്കെടുത്തു.