മുൻ ബ്രസീലിയൻ ഫുട്ബാളർ റോബർട്ടോ ഡൈനാമിറ്റ് അന്തരിച്ചു

Monday 09 January 2023 11:18 PM IST

റിയോ ഡി ജനീറോ : ബ്രസീലിയൻ ദേശീയ ഫുട്ബാൾ ലീഗിലെ എക്കാലത്തെയും ഗോളടി റെക്കാഡിന് ഉടമയായ സ്ട്രൈക്കർ റോബർട്ടോ ഡൈനാമിറ്റ് (68) അന്തരിച്ചു.ഏറെനാളായി അസുഖബാധിതനായിരുന്നു. കളിക്കാരനായും പ്രസിഡന്റായും 28 വർഷക്കാലം വാസ്കോ ഡി ഗാമ ക്ളബിന്റെ അമരത്തുണ്ടായിരുന്ന റോബർട്ടോ 1971നും 79നുമിടയിൽ 1110 മത്സരങ്ങളിൽ നിന്ന് ക്ളബിനായി 708ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിയൻ ദേശീയ ലീഗിൽ 190 ഗോളുകൾ നേടിയാണ് റെക്കാഡിട്ടത്. 1978,82 ലോകകപ്പുകളിൽ ഉൾപ്പടെ ബ്രസീലിനായി കളിച്ച 38 മത്സരങ്ങളിൽ 20 ഗോളുകൾ നേടി.