കാര്യവട്ടത്തിനപ്പുറം പട്ടിണി വിവാദം: കായിക മന്ത്രിയുടെ പ്രസ്‌താവനയ്ക്കെതിരേ രാഷ്ട്രീയ നേതാക്കൾ

Tuesday 10 January 2023 12:00 AM IST

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് പട്ടിണികിടക്കുന്നവർ ടിക്കറ്റെടുത്ത് കളികാണാൻ പോകേണ്ടെന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവനയിൽ വിവാദം കത്തുന്നു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മന്ത്രിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മന്ത്രിയുടെ ഫേസ്ബുക്ക് കമന്റ്ബോക്സിൽ നിറയെ രൂക്ഷ വിമർശനങ്ങളാണ്. തങ്ങളുടെ അഭിമാനത്തിന് വില പറയുന്ന മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കൂട്ടിയ വിനോദ നികുതി കുറയ്‌ക്കണമെന്നുമുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

അതേസമയം വിനോദ നികുതി കൂട്ടിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 24 മുതൽ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദനികുതി 12 ശതമാനമായി കുറച്ചുനൽകുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തതെന്നാണ് എം.ബി രാജേഷ് പറഞ്ഞത്.

കഴിഞ്ഞ സെപ്തംബറിൽ അഞ്ചുശതമാനമായിരുന്നു കോർപ്പറേഷൻ വിനോദ നികുതി ചുമത്തിയിരുന്നത്. ഇത് ഇത്തവണ 12ശതമാനമായി വർദ്ധിപ്പിച്ചെങ്കിലും അതിന്റെ ഭാരം ടിക്കറ്റെടുക്കുന്ന കാണികൾക്ക് മേൽ വരാതെ ക്രിക്കറ്റ് അസോസിയേഷൻ നിരക്ക് കുറയ്ക്കുകയായിരുന്നു. തത്ഫലമായി കഴിഞ്ഞ ട്വന്റി ട്വന്റി മത്സരത്തിന് ബുക്കിംഗ് ആപ്പിന്റെ കൺവീനിയൻസ് ചാർജ് ഉൾപ്പടെ 1633 രൂപ നകൽേണ്ടിയിരുന്നിടത്ത് ഇത്തവണ 1475.74 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

കായിക മന്ത്രി പറഞ്ഞത്

പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട.ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. 400ഉം 500ഉം രൂപ മുടക്കി ടിക്കറ്റെടുക്കുന്നവർക്ക് നികുതിയിളവ് എന്തിനാണ്. നാടിനോ നാട്ടിലെ കായിക താരങ്ങൾക്കോ ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യത്തിൽ എന്തിന് സർക്കാർ നികുതിയിളവ് നൽകണം.കഴിഞ്ഞ തവണയും നികുതിയിളവ് നൽകിയിട്ടും ടിക്കറ്റ് നിരക്കിൽ ഇത് പ്രതിഫലിച്ചില്ല. ഇതൊക്കെ ആരാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കണം. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കും.

തദ്ദേശ ഭരണവകുപ്പ് മന്ത്രി പറഞ്ഞത്.

തിരുവനന്തപുരം കോർപറേഷനോടും കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്. ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്‌കരമായ സാഹചര്യത്തിലായിരുന്നു മുമ്പ് ഇളവ് നൽകിയത്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ടതില്ല.

പണമുള്ളവർ മാത്രം കളി കണ്ടാൽ മതിയെന്ന കായിക മന്ത്രിയുടെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതാണ്. പണമുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐ.പി.എൽ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓർക്കണം. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സർക്കാരിന്റെ രീതി. ധിക്കാരപരമായ പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറഞ്ഞ് നികുതി കുറയ്‌ക്കണം

ബി.ജെ.പി അദ്ധ്യക്ഷൻ

കെ. സുരേന്ദ്രൻ

പാവപ്പെട്ട ജനങ്ങളാണ് കളി കാണേണ്ടത്. പട്ടിണി കിടക്കുന്നവരും കാണേണ്ടതാണ് ക്രിക്കറ്റ്. നികുതി വർദ്ധിപ്പിച്ച് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടി മന്ത്രിയും സർക്കാരും അവസാനിപ്പിക്കണം.

രമേശ് ചെന്നിത്തല

എം.എൽ.എ

കാ​യി​ക​ ​മ​ന്ത്രി​യു​ടെ​ ​മ​നോ​ഭാ​വം​ ​സ​മ്പ​ന്ന​രു​ടെ​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്ക​ൽ​:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​കാ​യി​ക​ ​വി​നോ​ദ​ങ്ങ​ൾ​ ​കാ​ശു​ള്ള​വ​ർ​ ​മാ​ത്രം​ ​ആ​സ്വ​ദി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​ ​കാ​യി​ക​മ​ന്ത്രി​യു​ടെ​ ​മ​നോ​ഭാ​വം​ ​സ​മ്പ​ന്ന​രു​ടെ​ ​താ​ത്പ​ര്യം​ ​സം​ര​ക്ഷി​ക്ക​ലാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​മെ​ന്ന​ത് ​അ​ടി​വ​ര​യി​ടു​ക​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ്ര​സ്താ​വി​ച്ചു.​ ​മ​ന്ത്രി​യു​ടെ​ ​പ​ട്ടി​ണി​ ​പ്ര​യോ​ഗം​ ​ബ്രി​ട്ടീ​ഷ് ​അ​ധി​നി​വേ​ശ​കാ​ല​ത്തെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ന​വ​ച​ങ്ങാ​ത്ത​ ​മു​ത​ലാ​ളി​ത്ത​ത്തി​ന്റെ​ ​അ​പ്പോ​സ്ത​ല​ന്മാ​രാ​യ​ ​ക​മ്യൂ​ണി​സ്റ്റു​കാ​ർ​ ​പൗ​ര​ൻ​മാ​രെ​ ​കാ​ശി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വേ​ർ​തി​രി​ക്കു​ന്നു.​ ​പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ​യും​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​വോ​ട്ടി​ന് ​വേ​ണ്ടി​യു​ള്ള​ ​ഉ​പാ​ധി​യാ​യാ​ണ് ​ക​മ്യൂ​ണി​സ്റ്റു​കാ​ർ​ ​കാ​ണു​ന്ന​ത്. അ​ധി​കാ​രം​ ​കി​ട്ടി​യ​ത് ​മു​ത​ൽ​ ​ഫ്യൂ​ഡ​ൽ​ ​മാ​ട​മ്പി​മാ​രു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​ശൈ​ലി​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.​ ​മു​ത​ലാ​ളി​ത്ത​ത്തി​ന്റെ​ ​ആ​രാ​ധ​ക​രാ​യ​ ​സി.​പി.​എം​ ​ന​യി​ക്കു​ന്ന​ ​മു​ന്ന​ണി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​മ​ന്ത്രി​ ​പ​ട്ടി​ണി​ക്കാ​രെ​ ​ത​ള്ളി​പ്പ​റ​യു​ന്ന​തി​ൽ​ ​അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

അ​​​സം​​​ബ​​​ന്ധം​​​ ​​​പ​​​റ​​​ഞ്ഞ​​​ ​​​കാ​​​യി​​​ക​​​മ​​​ന്ത്രി​​​യെ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പു​​​റ​​​ത്താ​​​ക്ക​​​ണം​​​:​​​ ​​​സ​​​തീ​​​ശൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പ​​​ട്ടി​​​ണി​​​ ​​​കി​​​ട​​​ക്കു​​​ന്ന​​​വ​​​രൊ​​​ന്നും​​​ ​​​ക​​​ളി​​​ ​​​കാ​​​ണേ​​​ണ്ടെ​​​ന്ന​​​ ​​​കാ​​​യി​​​ക​​​ ​​​മ​​​ന്ത്രി​​​ ​​​വി.​​​ ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്റെ​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​ ​​​ഞെ​​​ട്ടി​​​ച്ചെ​​​ന്നും​​​ ​​​പാ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ​​​അ​​​സം​​​ബ​​​ന്ധം​​​ ​​​പ​​​റ​​​ഞ്ഞ​​​ ​​​മ​​​ന്ത്രി​​​യെ​​​ ​​​ഒ​​​രു​​​ ​​​മ​​​ണി​​​ക്കൂ​​​ർ​​​ ​​​പോ​​​ലും​​​ ​​​ആ​​​ ​​​ക​​​സേ​​​ര​​​യി​​​ലി​​​രി​​​ക്കാ​​​ൻ​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും​​​ ​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​​​ൻ. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ ​​​ക​​​മ്മ്യൂ​​​ണി​​​സ്റ്റ് ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​മ​​​ന്ത്രി​​​യാ​​​ണി​​​ത് ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​മൂ​​​ന്ന് ​​​നേ​​​ര​​​വും​​​ ​​​ഭ​​​ക്ഷ​​​ണം​​​ ​​​ക​​​ഴി​​​ക്കാ​​​ത്ത​​​ ​​​ആ​​​ളു​​​ക​​​ൾ​​​ ​​​ഇ​​​ന്നും​​​ ​​​നാ​​​ട്ടി​​​ലു​​​ണ്ട്.​​​ ​​​അ​​​വ​​​രൊ​​​ന്നും​​​ ​​​ക​​​ളി​​​ ​​​കാ​​​ണേ​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​ആ​​​ർ​​​ക്കു​​​ ​​​വേ​​​ണ്ടി​​​യാ​​​ണ് ​​​ഇ​​​തൊ​​​ക്കെ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ത്.​​​ ​​​ചി​​​ല​​​ ​​​ക്ല​​​ബ്ബു​​​ക​​​ളി​​​ൽ​​​ ​​​സ്യൂ​​​ട്ടും​​​ ​​​ബൂ​​​ട്ടും​​​ ​​​കോ​​​ട്ടും​​​ ​​​ഇ​​​ടു​​​ന്ന​​​വ​​​ർ​​​ക്കേ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ​​​വെ​​​ന്ന് ​​​പ​​​റ​​​യു​​​ന്ന​​​ത് ​​​പോ​​​ലെ​​​യാ​​​ണ് ​​​ക്രി​​​ക്ക​​​റ്റ് ​​​മ​​​ത്സ​​​രം​​​ ​​​കാ​​​ണു​​​ന്ന​​​തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പ​​​ട്ടി​​​ണി​​​ ​​​കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ​​​ ​​​മാ​​​റ്റി​​​ ​​​നി​​​റു​​​ത്തു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​​​ ​​​പ​​​ട്ടി​​​ണി​​​ ​​​കി​​​ട​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ​​​വേ​​​ണ്ടി​​​യു​​​ള്ള​​​ ​​​പാ​​​ർ​​​ട്ടി​​​യാ​​​ണെ​​​ന്ന് ​​​പ​​​റ​​​യു​​​ന്ന​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ന് ​​​ഇ​​​തേ​​​ക്കു​​​റി​​​ച്ച് ​​​എ​​​ന്താ​​​ണ് ​​​പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ന്നും​​​ ​​​സ​​​തീ​​​ശ​​​ൻ​​​ ​​​ചോ​​​ദി​​​ച്ചു.