ഗ്രാമീണ ചിത്രകാരികളുടെ ചിത്രപ്രദർശനം

Tuesday 10 January 2023 12:23 AM IST
art

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന ഗ്രാമീണ ചിത്രകാരികളുടെ ചിത്രപ്രദർശനം ചിത്രശാലയ്ക്ക് 18ന് തുടക്കമാകും. ഫോർട്ടുകൊച്ചി വെളിയിലെ പള്ളത്ത് രാമൻ സ്മാരകഹാളിൽ വൈകിട്ട് നാലിന് കെ.ജെ.മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനാകും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഡയറക്ടർ ബോസ് കൃഷ്ണമാചാരി മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത സിനിമ സീരിയൽ താരങ്ങൾ അതിഥികളായെത്തും. ചിത്രപ്രദർശനം 16ന് സമാപിക്കും. എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താമസക്കാരായ 15 വയസിനു മേൽ പ്രായമുള്ള വനിതകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.