മാദ്ധ്യമ ദിനാഘോഷം: മാദ്ധ്യമ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം

Tuesday 10 January 2023 12:25 AM IST

തിരുവനന്തപുരം; ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 29ന് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സംസ്ഥാനതല മാദ്ധ്യമ ദിനാഘോഷത്തിന്റെ ഭാഗമായി മാദ്ധ്യമ വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കുന്നു.സർവകലാശാലാ ക്യാംപസുകൾ,കോളേജുകൾ,ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.താത്പര്യമുള്ളവർ 17നു മുമ്പായി prdmediaday@gmail.com എന്ന ഇ-മെയിലിൽ വിഷദവിവരങ്ങളടങ്ങിയ ബയോഡാറ്റയും അപേക്ഷയും സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക് 0471 2518637.