ജി.സുകുമാരൻ നായരുടെ പ്രതികരണം: കോൺഗ്രസിൽ അമർഷം; അവഗണിക്കാൻ ധാരണ

Tuesday 10 January 2023 12:00 AM IST

തിരുവനന്തപുരം: ശശി തരൂരിനെ തറവാടി നായരെന്നും, വിശ്വ പൗരനെന്നും വിശേഷിപ്പിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഇടിച്ചു താഴ്ത്തിയും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രതികരണത്തിൽ കോൺഗ്രസിൽ അമർഷം.

മറ്റൊരു പാർട്ടിയോടും കാണിക്കാത്ത വിധത്തിൽ സമുദായ നേതാക്കളുടെ പരിധി വിട്ട ഇടപെടലുകളെ വക വച്ച് കൊടുക്കേണ്ടെന്ന വികാരമാണ് പാർട്ടിയിൽ.എങ്കിലും കൂടുതൽ വിവാദത്തിന് ഇട നൽകാതെ അവഗണിക്കാനാണ് നേതൃതലത്തിലെ ധാരണ. ആർക്കും വിമർശിക്കാമെന്നും വിമർശനങ്ങളിൽ ഗൗരവമായെന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞൊഴിഞ്ഞു. തനിക്കെതിരായ പരാമർശത്തിന് ചെന്നിത്തല കരുതലോടെ മറുപടി പറഞ്ഞു..

ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശം പാർട്ടിയിൽ ചേരിപ്പോരിന് വഴിയൊരുക്കുന്നതാണെന്നാണ് കോൺഗ്രസ് നേതാക്കൾ പൊതുവിൽ കാണുന്നത്. ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദം ഒരുവിധം അവസാനിപ്പിച്ച് മുന്നോട്ട് പോകുമ്പോഴാണ് സുകുമാരൻ നായരുടെ ഇടപെടൽ. തരൂരിനെ പ്രത്യക്ഷത്തിലും ,എ വിഭാഗത്തെ പരോക്ഷമായും പിന്തുണയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്ന് ഔദ്യോഗിക നേതൃത്വം വിലയിരുത്തുന്നു. ഇത് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കാനാണോയെന്നാണ് സംശയം.

പാർട്ടിയെയും മുന്നണിയെയും പരമ്പരാഗതമായി പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങൾ വല്ലാതെ അകന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വം, ആ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ അനാവശ്യ ചർച്ചകളിലേക്ക് പോയി കാര്യങ്ങളെ വഴി തിരിച്ചുവിടേണ്ടെന്നാണ് കണക്കുകൂട്ടൽ.

എ​ന്നെ​ ​ആ​രും​ ​ഉ​യ​ർ​ത്തി കാ​ട്ടി​യി​ല്ല:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ന്നെ​ ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത് ​കൊ​ണ്ടാ​ണ് ​യു.​ഡി.​എ​ഫ് ​തോ​റ്റ​തെ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​യാ​തൊ​രു​ ​അ​ർ​ത്ഥ​വു​മി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫോ​ ,​കോ​ൺ​ഗ്ര​സോ​ ​ആ​രെ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ് ​എം.​എ​ൽ.​എ​മാ​ർ​ ​കൂ​ടി​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ​അ​ന്നെ​ടു​ത്ത​ ​തീ​രു​മാ​നം.​കോ​ൺ​ഗ്ര​സ് ​എ​ന്നും​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത് ​മ​തേ​ത​ര​ ​നി​ല​പാ​ടാ​ണ്.​ 45​ ​വ​ർ​ഷ​മാ​യി​ ​പൊ​തു​ജീ​വി​ത​ത്തി​ലും​ ​വ്യ​ക്തി​ജീ​വി​ത​ത്തി​ലും​ ​ആ​ ​നി​ല​പാ​ടേ​ ​താ​നു​യ​ർ​ത്തി​പ്പി​ടി​ച്ചി​ട്ടു​ള്ളൂ.​ ​അ​തി​ൽ​ ​നി​ന്ന് ​പി​റ​കോ​ട്ട് ​പോ​കു​ന്ന​ ​പ്ര​ശ്ന​മി​ല്ല.​ ​സാ​മു​ദാ​യി​ക​ ​നേ​താ​ക്ക​ൾ​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യു​ടെ​ ​ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ലി​ട​പെ​ടു​ന്ന​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​വാ​ർ​ത്താ​ലേ​ഖ​ക​ർ​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​അ​ത​വ​രോ​ട് ​ചോ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ത​നി​ക്കേ​റ്റ​വും​ ​വ​ലു​ത് ​കോ​ൺ​ഗ്ര​സാ​ണ്.​ ​പാ​ർ​ട്ടി​യാ​ണ് ​ത​ന്നെ​ ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ച​തും​ ​വ​ള​ർ​ത്തി​യ​തും.