പി.എസ്.സി വകുപ്പുതല പരീക്ഷ :വിജ്ഞാപനമായി

Tuesday 10 January 2023 12:31 AM IST

തിരുവനന്തപുരം; പി.എസ്.സി 2023 ജനുവരിയിലെ വകുപ്പു തല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 2022 മുതലുള്ള അപേക്ഷകരിൽ ആദ്യമായി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആറു മാസത്തിനകം എടുത്ത ഫോട്ടോ (പേരും ഫോട്ടോ എടുത്ത തീയതിയും ചേർത്തത്) അപ്‌ലോഡ് ചെയ്യണം . നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10 വർഷ കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾക്ക് യോജിക്കാത്ത ഫോട്ടോയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കും . വിജ്ഞാപനം പി.എസ്.സി. വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8.

പുതിയ പരിചയ

സർട്ടിഫിക്കറ്റ്

കേരള സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 659/2022) തസ്തികയിലേക്ക് 31.12.2022 ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്ന പരിചയ സർട്ടിഫിക്കറ്റിന് പകരമായി പുതിയ മാതൃകയിലുള്ള പരിചയ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.