സംരംഭകത്വ വികസന കോഴ്‌സുകൾ

Tuesday 10 January 2023 12:33 AM IST

കൊച്ചി: വ്യവസായ- വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ബ്യൂട്ടി ആൻഡ് വെൽനെസ്, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർട്ടിസനൽ ബേക്കറി എന്നിവയാണ് കോഴ്‌സുകൾ. സിംഗപ്പൂർ വർക്‌ഫോഴ്‌സ് ഇന്റർനാഷണൽ സ്‌കിൽ സർട്ടിഫിക്കേഷനുള്ള ഒരു മാസത്തെ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴു ദിവസം കൊല്ലം കുളക്കടയിലെ അസാപ് ട്രെയിനിംഗ് സെന്ററിലും കളമശേരിയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലും പരിശീലനം നൽകും. ജില്ലാ വ്യവസായ കേന്ദ്രം മുഖേനയോ താലൂക്ക് വ്യവസായ ഓഫീസ് വഴിയോ 13നകം അപേക്ഷിക്കണം. ഫോൺ: 9188401707.