എൻ.ജി.ഒ അസോസിയേഷൻ ധർണ

Monday 09 January 2023 11:40 PM IST

തൃക്കാക്കര: ലീവ് സറണ്ടർ ഉത്തരവിലൂടെ ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് വീണ്ടും പുറത്തുവന്നിരിക്കുകയാണെന്നും ഉത്തരവ് പുനപ്പരിശോധിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ആവശ്യപ്പെട്ടു. ലീവ് സറണ്ടർ ഉത്തരവിനെതിരെ എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽസ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റ് എ.എൻ. സനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേസിൽ വർഗീസ്, എം.ഡി. സേവ്യർ, എം.എ. എബി, അനിൽ വർഗീസ്, പി.ബി. സുനിൽ കുമാർ, ടി.പി.അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു