അരുമകളിൽ നിന്ന് വരുമാനം,​ ശില്പശാലയുമായി മൃഗസംരക്ഷണ വകുപ്പ്

Tuesday 10 January 2023 12:48 AM IST

കൊല്ലം: പഠനത്തോടൊപ്പം വരുമാനവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ 'അരുമകളിൽ നിന്ന് വരുമാനം' ഏകദിന പരിശീലനവും ശില്പശാലയും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. ആദ്യ ശില്പശാലയിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ശില്പശാലയോടനുബന്ധിച്ച് വെച്ചൂർ, കാസർഗോഡ് കുള്ളൻ പശുക്കൾ, പ്രാവിനങ്ങൾ, വാത്തകൾ, മക്കാവ് തത്തകൾ, കൊനൂർ തത്തകൾ, ലോറികൾ, ആഫ്രിക്കൻ ചാരതത്തകൾ എന്നിവയുടെ പ്രദർശനവും പഠനവും നടന്നു. നെടുമ്പന പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ,പി.ടി.എ പ്രസിഡന്റ് ഗിരീഷ് ചന്ദ്രൻ, പ്രിൻസിപ്പൽ ശ്രീരേഖാ പ്രസാദ്, മാനേജർ യു.സുരേഷ്, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഡി.ഷൈൻകുമാർ, ഡോ.ഷാജി റഹ്മാൻ എന്നിവർ സംസാരിച്ചു. ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രങ്ങൾ നൽകി.