കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​ പ്രൊ​ഫ​ഷ​ണൽ നാ​ട​കോ​ത്സ​വം

Tuesday 10 January 2023 12:54 AM IST

ചാ​ത്ത​ന്നൂർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പ്രൊ​ഫ​ഷ​ണൽ നാ​ട​കോ​ത്സ​വം പാ​രി​പ്പ​ള്ളി സം​സ്​കാ​ര​യിൽ നാ​ട​ക ര​ച​യി​താ​വും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി നിർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ ഫ്രാൻ​സി​സ്.ടി.മാ​വേ​ലി​ക്ക​ര ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സം​സ്​കാ​ര പ്ര​സി​ഡൻ​റ് ജി.രാ​ജീ​വൻ അ​ദ്ധ്യ​ക്ഷ​നായി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ജ​ന​റൽ കൗൺ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്രൊ​ഫ. ചി​റ​ക്ക​ര സ​ലിം​കു​മാ​റി​നെയും പ്രൊ​ഫ.വ​സ​ന്ത​കു​മാറിനെയും ചടങ്ങിൽ ആദരിച്ചു. സെ​ക്ര​ട്ട​റി എ​സ്.ശ്രീ​ലാൽ സ്വാ​ഗ​ത​വും ട്ര​ഷ​റർ ബി.സു​ഗു​ണൻ ന​ന്ദി​യും പ​റ​ഞ്ഞു.കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​കാ​ല അം​ഗ​മാ​യി​രു​ന്ന, നാ​ട​ക​ര​ച​യി​താ​വും, ന​ട​നും, സം​വി​ധാ​യ​ക​നും ഗു​രു​ശ്രേ​ഷ്ഠ​നു​മാ​യ പാ​മ്പു​റം ഭാ​സ്​ക്ക​ര​പി​ള്ള​യെ പ​ത്മാ​ല​യം ആർ.രാ​ധാ​കൃ​ഷ്​ണൻ അ​നു​സ്​മ​രി​ച്ചു.വാ​ഹ​ന​പ​ക​ട​ത്തിൽ കാൽ​പ്പാ​ദ​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ എ​ട്ടു വ​യ​സു​കാ​രി​ക്ക് അ​യ്യാ​യി​രം രൂ​പ ചി​കി​ത്സാ ധ​ന​സ​ഹാ​യവും നൽ​കി.