സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 8 മത്സരങ്ങൾക്ക് കൊല്ലത്ത് തുടക്കം

Tuesday 10 January 2023 12:17 AM IST

കൊല്ലം : സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 8 മത്സരങ്ങൾ കൊല്ലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.എ.കെ.സവാദ്, സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ , സ്പോർട്സ് കോ- ഓഡിനേറ്റർ മുഹമ്മദ് റാഫി, ആർ.ഡി.എസ്. ജി. എ സെക്രട്ടറി എസ്. പ്രദീപ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, സ്വീകരണ കമ്മറ്റി കൺവീനർ കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഹാൻഡ് ബാൾ, ബെയ്സ് ബാൾ , ഹോക്കി ഇനങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ 7ന് ആരംഭിക്കും.

ജൂഡോമത്സര ഫലങ്ങൾ

ഇനങ്ങളും ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളും

(മൂന്നാം സ്ഥാനത്ത് രണ്ടു പേർ വീതം)

സബ് ജൂണിയർ ബോയ്സ്

25 കിലോയ്ക്ക് മുകളിൽ: കെ. സിദ്ധാർത്ഥ് (മലപ്പുറം), കെ.സഫ്വാൻ സാലിഹ് ( കോഴിക്കോട്), യു. അൻസ് നോവിൻ (പാലക്കാട്), യദുലാൽ( ആലപ്പുഴ).

30 കിലോയ്ക്ക് മുകളിൽ: ഹിഷാം പെരിയ ( കാസർകോട് ) പി. മുഹമ്മദ് റിസ്വൻ ( മലപ്പുറം), റിസ്വൻ കെ.സാലിഹ് ( കോഴിക്കോട്), സ‌‌ഞ്ജയ് സുമോദ്( ഇടുക്കി).

35 കിലോയ്ക്ക് മുകളിൽ :

വി.എസ്. വിജിത്ത് ( തിരുവനന്തപുരം), ശിവരാജ് ര‌ഞ്ജിത്ത്( കണ്ണൂർ), ഷാദിൽ മുഹമ്മദ്

(മലപ്പുറം)എസ്. റസൂൽഖാൻ( കൊല്ലം)

40 കിലോയ്ക്ക് മുകളിൽ: .ജി. അഭിജിത്ത് (തിരുവനന്തപുരം), യു. കെ.മുഹമ്മദ് മിഷാൽ ( മലപ്പുറം), കെ. ബി.അനുഷേക് കൃഷ്ണൻ ( വയനാട്), എസ്. എം. സമീർഷ (ത്യശൂർ).

45 കിലോയ്ക്ക് മുകളിൽ: ജെ.വിജോ മാത്യു ( ഇടുക്കി), എ. അനന്തു ( തൃശൂർ), മുഹമ്മദ് റയാൻ ( കോഴിക്കോട്) എ.ഫഹദ് റഹ്മാൻ (പാലക്കാട്).